കെ.എസ്.ആര്‍.ടി.സിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നിയമനനിരോധനം തുടരേണ്ടിവരുമെന്ന് വ്യക്തമാക്കി മാനേജ്മെന്റ്.
സംസ്ഥാന സര്‍ക്കാരിന് കെഎസ്‌ആര്‍ടിസി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സൂചനയുള്ളത്. സ്ഥിരം ജീവനക്കാരുടെ എണ്ണം 25,000ല്‍ നിന്നും 15,000ത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ശമ്പളച്ചെലവ് 83 കോടി രൂപയില്‍ നിന്ന് 50 കോടി രൂപയായി കുറയ്ക്കാനാണ് നീക്കം.
25,000 സ്ഥിരം ജീവനക്കാരാണുള്ളത്.1500-2000-നും ഇടയ്ക്ക് ജീവനക്കാര്‍ വര്‍ഷം തോറും വിരമിക്കുന്നുണ്ട്. ഇവര്‍ക്ക് പകരം നിയമനമുണ്ടാകില്ല. ജീവനക്കാരുടെ എണ്ണം 15,000ത്തിലേക്ക് എത്തിക്കുക എന്നതാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അതുവരെ നിയമനം നിര്‍ത്തിവെക്കേണ്ടി വരും. ഫലത്തില്‍ 2017 മുതലുള്ള നിയമനനിരോധനം തുടരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group