പൗരോഹിത്യത്തിന്റെ അർത്ഥവ്യാപ്തി ചിത്രീകരിച്ചിരിക്കുന്ന പുരോഹിതൻ-ആൽബം ജനമനസ്സുകൾ കീഴടക്കുന്നു

പൗരോഹിത്യത്തിന്റെ അർത്ഥവും വ്യാപ്തിയും വിശദമാക്കുന്ന പുരോഹിതൻ എന്ന ആൽബം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനമനസ്സുകൾ കീഴടക്കുന്നു.ഈശോയുടെ സ്വന്തം ക്യാമറാ നൺ സിസ്റ്റർ ലിസ്മി സി.എം.സിയാണ് ഈ ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് , ക്യാമറയുo, എഡിറ്റിംഗ്, സംവിധാനവും സിസ്റ്റർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ഫാ വിപിൻ കുരിശുതറ സിഎംഐയും ഇതിന്റെ സംഗീതവും ഓർക്കസ്ട്രേഷനും കൈകാര്യം ചെയ്തിരിക്കുന്നത് ഷെർഡിൻ തോമസ്അസി. ക്യാമറ: ജെറിൻ മനോജ്, അസി ക്യാമറ: കിഷോറും ആൻമരിയയും ചേർന്നാണ്.
https://m.youtube.com/watch?v=3Rb2gNmszns
പ.കുർബാനയുടെ സ്ഥാപനദിനമായ പെസഹാത്തിരുനാളിൽ കുർബാനയർപ്പിക്കുന്ന എല്ലാ പുരോഹിതർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈശോയെ കൈകളിലെടുക്കാൻ ഭാഗ്യം ലഭിച്ച പുരോഹിതർക്കായി സമർപ്പിച്ചു കൊണ്ടുമാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്.അപ്‌ലോഡ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേരാണ് ഈ ആൽബം കണ്ടു കഴിഞ്ഞിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group