ജപമാലയും, കുരിശിന്റെ വഴിയും നിർത്തലാക്കുമെന്നത് തെറ്റായ പ്രചരണം; പുതിയ സർക്കുലർ പുറപ്പെടുവിച്ച് മാർ ആൻഡ്രൂസ് താഴത്ത്

സിനഡിൽ പങ്കെടുക്കുന്ന പിതാക്കൻമാർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന ആഹ്വാനവുമായി മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കും വൈദികർക്കും സന്യസ്തർക്കുമായി ഇടയലേഖനം പുറപ്പെടുവിച്ചു.

സീറോ മലബാർ സഭയുടെ കുർബാന ക്രമം, കുരിശിന്റെ വഴിയും ജപമാലയും നിർത്തലാക്കുമെന്നുള്ള തെറ്റായ പ്രചാരണത്തെ സംബന്ധിച്ചും ഇടയലേഖനത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നു.

സാർവ്രതിക സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ ഒന്നാം ഭാഗം 2023 ഒക്ടോബർ നാലാം തീയതി മുതൽ 29-ാം തീയതി വരെ റോമിൽ നടക്കുകയാണ്. അതിന് ഒരുക്കമായി സെപ്റ്റംബർ മുപ്പത് മുതൽ സിനഡ് പിതാക്കന്മാർ ധ്യാനത്തിലേയ്ക്ക് പ്രവേശിക്കും. ഈ അവസരത്തിൽ മെത്രാന്മാരുടെ
സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പയും സിനഡിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെക്കും ആവശ്യപ്പെട്ടിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പ പറയുന്നത് പ്രാർത്ഥനയില്ലെങ്കിൽ സിനഡ് ഉണ്ടാകില്ലെന്നാണ്.

സീറോ മലബാർ സഭയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മാർ ജോസഫ് പാംപ്ലാനിയും മാർ ആൻഡ്രൂസ് താഴത്തും ഈ സിനഡിൽ പങ്കെടുക്കുന്നുണ്ട്. ഈ അവസരത്തിൽ വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥന പ്രത്യേകം അഭ്യർത്ഥിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group