തിരുവനന്തപുരം: ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങള്‍ പ്രവാസികള്‍ക്ക് ഇനി ഓണ്‍ലൈനായി നടത്താം.
റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ സേവനങ്ങളുടെ ഉദ്‌ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓണ്‍ലൈന്‍ വഴി അടയ്‌ക്കാന്‍ സാധിക്കുന്ന വെബ് പോര്‍ട്ടലാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതുവഴി നിലവില്‍ 12 സേവനങ്ങള്‍ ലഭ്യമാകും.
പ്രവാസികള്‍ക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നടത്താം എന്നത് ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു. ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് 10 രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഓണ്‍ലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് നികുതി അടയ്‌ക്കാനുള്ള സൗകര്യമൊരുക്കുന്നത്. യുകെ, യു.എസ്.എ, കാനഡ, സിംഗപ്പൂര്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഈ സേവനം ലഭിക്കും. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌മാര്‍ട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ മുതല്‍ ഡയറക്‌ടറേറ്റ് വരെയുള്ള മുഴുവന്‍ സ്‌ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനില്‍ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോര്‍ട്ടലിലൂടെ പ്രവാസികള്‍ക്ക് റവന്യു അപേക്ഷയുടെ നിജസ്‌ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇസേവനങ്ങളിലൂടെ ലഭിക്കും. ഭൂമിയിന്‍മേല്‍ ബാങ്കുകളില്‍ നിന്നുള്ള വായ്‌പയുടെ വിശദാംശങ്ങള്‍ അറിയുന്ന ഇലക്‌ട്രോണിക് മോര്‍ട്ടേജ് റിക്കോര്‍ഡര്‍ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ സുതാര്യമാക്കുക എന്നതാണ് ലാന്‍ഡ് അക്വിസിഷന്‍ മാനേജെ്‌മന്റ് സിസ്‌റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇസര്‍വീസുകള്‍ മൊബൈല്‍ ആപ്പിലൂടെ ഉടന്‍ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.10 വിദേശ രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങള്‍, ഇലക്‌ട്രോണിക് മോര്‍ട്ട്‌ഗേജ് റിക്കോര്‍ഡറായ, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന റ്റ്യ കെ ബി ടി അപ്പീല്‍ഓണ്‍ലൈന്‍ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റല്‍ പെയ് മെന്റ്, ബിസിനസ് യൂസര്‍ ഉപയോഗിച്ചുള്ള ലോഗിന്‍ സൗകര്യം, റവന്യൂ ഇ സർവീസ് മൊബൈല്‍ ആപ്പ്, ലാന്‍ഡ് അക്വിസിഷന്‍ മാനേജെ്‌മന്റ് സിസ്‌റ്റമായ വില്ലേജ് ഡാഷ്ബോര്‍ഡ് , ഗ്രീവെന്‍സ് ഇന്നോവേഷന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, റവന്യൂ ഇകോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇസേവനങ്ങള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group