വീട്ടിലൊരുക്കിയ പുൽക്കൂടിനു മുന്നിൽ ധ്യാനത്തോടെ നിൽക്കാം: ഫ്രാൻസിസ് പാപ്പ

Let’s meditate in front of the home-made lawn: Pope Francis

വത്തിക്കാൻ : കൂടുതൽ അവബോധത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരു വഴി പഠിപ്പിച്ച് മാർപാപ്പ. നിങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂടിനു മുന്നിൽ അൽപസമയം നിശബ്ദതയോടെ ധ്യാനിക്കുക എന്നാണ് പാപ്പാ പറഞ്ഞത്. ഡിസംബർ 23 ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

വി. ഫ്രാൻസിസ് അസീസിയുടെ പ്രബോധനത്തിനു മുന്നിൽ, പുൽക്കൂടിനെക്കുറിച്ച് ധ്യാനിക്കാൻ പാകത്തിൽ, അത്ഭുതകരമാംവിധത്തിൽ ലോകത്തിലേയ്ക്ക് വരുവാൻ തിരുമനസായ ദൈവത്തെ ധ്യാനിക്കാൻ പാകത്തിൽ നമുക്ക് ബാല്യത്തിലേയ്ക്ക് പ്രവേശിക്കാം. ഇത് നമ്മിൽ ആർദ്രത പുനഃർജനിപ്പിക്കുമെന്നും കൊറോണാ മഹാമാരി, അകന്നുനിൽക്കാൻ നമ്മെ നിർബന്ധിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ആർദ്രത ധാരാളം ആവശ്യമാണെന്നും പുൽക്കൂട്ടിലെ ഉണ്ണിയേശു ആർദ്രതയോടെ അടുത്തായിരിക്കുവാനും മനുഷ്യരായിരിക്കുവാനുമുള്ള മാതൃക കാണിച്ചുതരുന്നുണ്ടെന്നും നമുക്ക് ഈ പാത പിന്തുടരാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

അതോടൊപ്പം പുൽക്കൂട് പഠിപ്പിക്കുന്ന സാഹോദര്യ സാമീപ്യത്തെക്കുറിച്ച് മാർപാപ്പ വാചാലനായി “അകന്നു ജീവിക്കുവാൻ മഹാമാരി നമ്മെ പ്രേരിപ്പിച്ചുവെങ്കിൽ ഇതാ, ക്രിസ്തുമസിൽ മാനുഷികസാമീപ്യത്തിന്റെ സാന്ദ്രതയാണ് പുൽക്കൂട്ടിൽ നിന്നും യേശു നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് അവിടുത്തെ വഴി പിൻചെല്ലാം.” പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group