ലിബർട്ടാസ് ഇന്റർനാഷണൽ പുരസ്കാരത്തിന് അർഹനായി നിക്കരാഗ്വയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ്.
ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ഒവീഡോ ആർച്ച് ബിഷപ്പിൽ നിന്നും ബിഷപ്പ് റൊളാൻഡോ പുരസ്കാരം ഏറ്റുവാങ്ങി.
മൗലികസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ വ്യക്തികളെയോ, ഗ്രൂപ്പുകളെയോ അംഗീകരിച്ചുകൊണ്ട് സ്പെയിനിലെ ഒവീഡോയിലെ ഒരു അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്. സർക്കാരിന്റെ അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വൻ ജനതയോടുള്ള ബിഷപ്പ് അൽവാരസിന്റെ പ്രതിബദ്ധതയാണ് അദ്ദേഹത്തെ അന്താരാഷ്ട്ര അവാർഡിന് അർഹനാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group