കിംവദന്തികൾ ഒഴിവാക്കുവാൻ മാർപാപ്പായുടെ മുന്നറിയിപ്പ്

കിംവദന്തികൾ (ഗോസിപ്പുകൾ) പറയുന്നതും കേൾക്കുന്നതും ഒഴിവാക്കുവാൻ ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാനം.മാരകമായ വിഷത്തിനു തുല്യമാണ് കിംവദന്തികളെന്നും മാർപാപ്പാ പറഞ്ഞു.

വത്തിക്കാനിൽ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

“സമൂഹത്തെ വളരെ ദോഷകരമായ രീതിയിൽ സ്വാധീനിക്കുന്നവയാണ് ഗോസിപ്പുകൾ. അത് മനുഷ്യരുടെ കൂട്ടായ്മയെയും മാനവികതയെയും നശിപ്പിക്കുന്നു.മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറച്ചിലുകളും പഴിചാരലുകളും വ്യർത്ഥ സംഭാഷണങ്ങളും ഒഴിവാക്കുക. ദയവായി ജാഗ്രത പാലിക്കുക. ഒരിക്കലും പരസ്പരം മോശമായി സംസാരിക്കരുത്. കിംവദന്തികൾ പറയുന്നതും കേൾക്കുന്നതും ഒഴിവാക്കുക. അത് മാരകമായ വിഷത്തിനു തുല്യമാണ് പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group