തീവ്രവാദികൾ വധിച്ച ലിബിയൻ രക്തസാക്ഷികളെ വിശുദ്ധരായി മാർപാപ്പ പ്രഖ്യാപിച്ചു

ലിബിയയിൽ 6 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്തു കൊന്ന 21 ക്രൈസ്തവരെയും വിശുദ്ധരാക്കികൊണ്ട് മാർപാപ്പ ഉത്തരവിറക്കി.കോപ്റ്റിക് ഓർത്തഡോസ് പാത്രിയാർക്കിസ് തവദ്രോസ് രണ്ടാമൻ ന്റെ ആഭിമുഖ്യത്തിൽ നടന്ന വെബിനാറിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ കാര്യം അറിയിച്ചത്.2015 ൽ ലിബിയയിലെ നഗരമായ സിർട്ടെയിൽ വച്ചാണ് ക്രൈസ്തവരെ ഇസ്‌ലാമിക് തീവ്രവാദികൾ കൂട്ടക്കൊല ചെയ്തത് ഇവരെ വധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു .2018 ൽ സിർട്ടയുടെ സമീപപ്രദേശത്ത തലയറ്റ രീതിയിൽ രക്ത സാക്ഷികളുടെ ശരീരവശിഷ്ടങ്ങൾ കണ്ടിരുന്നു. യേശുവിനു വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക് ഓർത്തഡോസ് പാത്രിയാർക്കിസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളാക്കി ഉയർത്തിയിരുന്നു .ഇവരുടെ രക്തസാക്ഷിത്വം രക്തത്താലുള്ള എക്യുമിനിസത്തിന്റെ യഥാർത്ഥ ഐക്യമാണെന്നും രക്തസാക്ഷികളായ 21 പേരും സാധാരണ ക്കാരായി കുടുംബ ജീവിതം നയിച്ച വ്യക്തികളാണെന്നും ഇവരുടെ രക്തസാക്ഷിത്വം ക്രിസ്തുവിനെ പ്രതിയാണെന്നും മാർപാപ്പ പറഞ്ഞു.ആഗ്ലിക്കൻ സഭ തലവൻ ജസ്റ്റിൻ വെൽബി പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർത്ത്കൊക്ക് തുടങ്ങിയവരും വെബിനാറിൽ പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group