ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധി 6 വയസാക്കണം; സംസ്ഥാനങ്ങള്‍ക്ക്‌ കത്തയച്ച്‌ കേന്ദ്രം

പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്ന് നിര്‍ദേശിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത് കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. പ്രവേശന മാര്‍ഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദേശം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദേശമാണ്. 14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങള്‍ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്‌ 3-6 വയസ്സ് നഴ്‌സറി, കെജി തലമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m