ഉത്ഥിതനായ ഈശോയിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
കര്‍ത്താവ് നമ്മോടൊപ്പമുണ്ടെങ്കില്‍ ഒരു കല്ലറയ്ക്കും നമ്മുടെ സന്തോഷത്തെ കെടുത്തി കളയാന്‍ സാധിക്കില്ലെന്ന് പിതാവ് പറഞ്ഞു.നമ്മുടെ ജീവിതത്തെ നാം കര്‍ത്താവിന്റെ കരങ്ങളിലേല്‍പിച്ചാല്‍ ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിന്റെ അവസാന വാക്കാവുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. ഇന്ന് രാവിലെ നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്ക് ശേഷം, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് മാര്‍പ്പാപ്പ റോമാ നഗരത്തിനും ലോകം മുഴുവനും വേണ്ടി ഈസ്റ്റര്‍ ദിനത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിയുള്ള ഉര്‍ബി എത് ഓര്‍ബി ആശീര്‍വാദം നല്‍കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളാണ് മാര്‍പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലായിരുന്നു മാര്‍പാപ്പ തിരുകര്‍മങ്ങള്‍ക്കായി എത്തിയത്.ആരോഗ്യപ്രശ്നങ്ങള്‍ മൂലം പെസഹ വ്യാഴാഴ്ചയിലെ പ്രസംഗം മാര്‍പാപ്പ ഒഴിവാക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m