3500 അടി ഉയരത്തില്‍ ഏറ്റവും നീളം കൂടിയ ചില്ലുപാലം ; ഉദ്ഘാടനം ഇന്ന്

ഇടുക്കി : വാഗമൺ വിനോദ സഞ്ചാര മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുവാൻ 3500 അടി ഉയരത്തില്‍ നിർമ്മിച്ച, ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിന്റെ
ഉദ്ഘാടനം ഇന്ന്.

ഡി.ടി.പി.സി. യുടെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 40 മീറ്ററാണ് പാലത്തിന്റെ നീളം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസി കതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.

120 അടി നീളമുള്ള ചില്ലുപാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാൻ അനുവദിക്കും. പ്രായഭേദെമന്യേ 500 രൂപയാണ് ഫീസ്.

ആകാശ ഊഞ്ഞാല്‍, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group