വിശുദ്ധ കുരിശിനെ നോക്കിക്കൊണ്ട് എല്ലാം പുതുതായി തുടങ്ങാൻ കനേഡിയൻ ജനതയോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. കാനേഡിയൻ പര്യടനത്തിന്റെ രണ്ടാം ദിനത്തിൽ സേക്രട്ട് ഹാർട്ട് ഇടവക സമൂഹത്തെ സന്ദർശിച്ചു കൊണ്ടു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“ക്രിസ്തീയ ജീവിതത്തിന് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന സ്ത്രീപുരുഷന്മാരുടെ തിന്മകൾ നിമിത്തം കഷ്ടതകൾ ഏറെ അനുഭവിച്ചവരിൽ നിന്നും
അനുതാപത്തിന്റെയോ, ക്ഷമയുടെയോ പ്രവർത്തികൾ ഉടൻ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മനസിലാക്കാം. വിശ്വാസികളായ നമ്മുടെ നാണക്കേട് ഒരിക്കലും മായുകയില്ല. എങ്കിൽക്കൂടിയും എല്ലാം വീണ്ടും ആരംഭിക്കേണ്ടത് ആവശ്യമാണ്. യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നത് നല്ല വാക്കുകളും നല്ല ഉദ്ദേശങ്ങളുമല്ല, മറിച്ച് കുരിശാണ്. ആണികളാൽ തുളക്കപ്പെട്ട കൈകാലുകളും, മുള്ളുകളാൽ മുറിയപ്പെട്ട ശിരസും ഉൾപ്പെടുന്ന സ്നേഹം. നമുക്കായി ഒറ്റിക്കൊടുക്കപ്പെട്ട, കുരിശിൽ തറയ്ക്കപ്പെട്ട സ്നേഹമാണ് ക്രിസ്തു. ആ ക്രിസ്തുവിലേക്ക് നമുക്ക് ഒരുമിച്ചു നോക്കാം. പലവിധത്തിലുള്ള വേദനകളിലൂടെ കടന്നുപോയ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളിൽ നമുക്ക് ക്രൂശിതനായ ക്രിസ്തുവിനെ ദർശിക്കാം” – പാപ്പാ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group