ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങള്‍, കേന്ദ്രത്തിന്‍റെ ഫുള്‍മാര്‍ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുമ്ബോഴും കേരള പൊലീസിന് കേന്ദ്രം നല്‍കുന്നത് ഫുള്‍മാര്‍ക്ക്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകള്‍ക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങള്‍ വ്യക്തമാക്കിയത്.,

കാനത്തില്‍ ജമീല എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ നേതൃത്വത്തില്‍ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച നേട്ടങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ക്രമസമാധാന പാലനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര പുരസ്കാരം കിട്ടിയെന്നായിരുന്നു നിയമസഭയിലെ ചോദ്യം. 23 കേന്ദ്ര പുരകസ്കാരങ്ങള്‍ നേടിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഓണ്‍ലൈൻ കുറ്റകൃത്യങ്ങള്‍ തടയാൻ ഇക്കഴിഞ്ഞ മാസം കിട്ടിയതടക്കം പുരസ്കാരങ്ങളുടെ എണ്ണവും എന്തിനെന്ന വിശദാംശങ്ങളും ചേര്‍ത്ത് വിശദമായ മറുപടിയാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ അടക്കം കേരളാ പൊലീസിന്‍റെ കഴിവുകേടും വീഴ്ചകളും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമ്ബോഴാണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രതിരോധം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രത്തിനും കേരളാ പൊലീസിനെ കുറിച്ച്‌ മതിപ്പിന് കുറവൊന്നുമില്ലെന്നാണ് കിട്ടിയ പുരസ്കാരങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. സമസ്ത മേഖലകളിലും കേരളാ പൊലീസിന് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത് വലിയ അംഗീകാരങ്ങളാണെന്ന് മുഖമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group