സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് കാർമികത്വം വഹിച്ചു. ദൈവോന്മുഖമായ കാഴ്ചപാടുകൾ സ്വീകരിക്കാനും ജീവിക്കാനുമുതകുന്നതാകണം നോമ്പാചരണമെന്ന് മാർ തട്ടിൽ വചനസന്ദേശത്തിൽ പറഞ്ഞു. സഹോദരങ്ങളിലേക്ക് പാലം പണിയാനുള്ള അവസരമായും നോമ്പാചരണത്തെ മാറ്റണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും കൂരിയായിലെ ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്‌സും വിശ്വാസിസമൂഹവും വലിയ നോമ്പിന്റെ ആരംഭമായുള്ള ശുശ്രൂഷകളിൽ പങ്കുചേർന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group