സമാധാനത്തിന്റെ അഭാവത്തിൽ ജീവിതം സാധ്യമല്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഇറ്റലിയിലെ സ്കാലയിൽ നടക്കുന്ന കൊസ്തിയേര അമൽഫിത്താന” സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവതീയുവക്കൾക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇന്ന് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന യുദ്ധത്തെയും അനുദിനം ജീവൻ നഷ്ടപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളെയും അനുസ്മരിച്ചുകൊണ്ട് സമാധാനത്തിൻറെ അനിവാര്യത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“സമാധാനത്തിൻറെ ഉപകരണങ്ങൾ” എന്ന പ്രമേയമാണ് ഈ സമാധാന സമ്മേളനം സ്വീകരിച്ചിരിക്കുന്നത്. സമാധനമില്ലെങ്കിൽ ഉണ്ടാകുന്നത് മരണവും നാശവും മാത്രമാണെന്നും ആകയാൽ ദിനത്തെ ശാന്തിയാൽ നിറയ്ക്കണമെന്നും പാപ്പാ പറയുന്നു.
സമാധാനത്തിനായി ഹൃദയംഗമമായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ആഗോള സാഹചര്യങ്ങളുടെ നാടകീയതയ്ക്കു മുന്നിൽ നിസ്സഹായത നമുക്കനുഭവപ്പെടുമ്പോൾ, നാം “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” എന്നത് ഓർക്കണമെന്നും സമാധാനവും സാഹോദര്യവും സ്വപ്നം കാണുന്നതിൽ നാം തളരരുതെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group