പുണ്യവാനായ ലോറൻസ് മാർ അപ്രേം മിഷനറിയുടെ ഓർമ്മയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ

പുണ്യവാനായ മിഷനറി ലോറൻസ് മാർ അപ്രേമിന്റെ ഓർമ്മപുതുക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭ. ഏപ്രിൽ എട്ടിനാണ് ഓർമ്മതിരുന്നാൾ ആചരിച്ചത്.

നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ (മർക്കോ. 16:15) നമ്മുടെ ദൈവമായ കർത്താവ് തന്റെ ശിഷ്യന്മാർക്കു നൽകിയ ഈ ആഹ്വാനം അക്ഷരാർത്ഥത്തിൽ പാലിച്ച മിഷനറിയാണ് അഭിവന്ദ്യ പിതാവ്.

തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാല ഉപദേശിമാരിൽ ഒരാളായിരുന്നു മാർ അപ്രേം. മലങ്കര സഭ എന്നാൽ പരമ്പരാഗത സുറിയാനിക്കാർ മാത്രമാണ് എന്ന മിഥ്യാധാരണ മാറ്റാൻ നിർണായക പങ്ക് വഹിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group