വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര.
ആഗസ്റ്റ് 19-നു നടന്ന കൂടിക്കാഴ്ചയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു.
പരിശുദ്ധ പിതാവിനെ സന്ദർശിച്ചശേഷം വത്തിക്കാൻ കാര്യാലയത്തിലും രാഷ്ട്രപതി കൂടിക്കാഴ്ചകൾ നടത്തി. ചർച്ചയിൽ, വത്തിക്കാനും മലാവിയും തമ്മിലുള്ള നല്ല ബന്ധവും രാജ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ ചില വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം എന്നീ മേഖലകളിൽ കത്തോലിക്കാ സഭയുമായുള്ള സഹകരണവും ലാസറസ് ചക്വേര ഉയർത്തിക്കാട്ടി.
പ്രാദേശികവും അന്തർദേശീയവുമായ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട അവസരത്തിൽ, ജനങ്ങൾക്കിടയിൽ സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group