സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സ് ലീഡര്‍ഷിപ്പ് ടീം അംഗമായി മലയാളി സിസ്റ്റർ..

അന്താരാഷ്ട്ര കത്തോലിക്കാ സന്യാസിനീ സമൂഹമായ സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സിലെ ലീഡര്‍ഷിപ്പ് ടീം അംഗമായി മലയാളിയായ സിസ്റ്റര്‍ ഷീന ജോർജിനെ(47) തെരഞ്ഞെടുത്തു.അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര കത്തോലിക്കാ സന്യാസിനീ സമൂഹമാണ് സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സ്.ന്യൂജേഴ്‌സിയിലെ എംഗല്‍വുഡ് ക്ലിഫില്‍ നടന്ന 23-ാമത് സഭാ ചാപ്റ്റര്‍ മീറ്റിംഗിലാണ് പുതിയ നേതൃനിര തിരഞ്ഞെടുത്തത്. സിസ്റ്റര്‍ ആന്‍ഡ്രിയ നെന്‍സെല്‍ കോണ്‍ഗ്രിഗേഷന്‍ ലീഡറായി പ്രവര്‍ത്തിക്കും. സിസ്റ്റര്‍ സൂസന്‍ ഫ്രാങ്കോയിസ് ആണ് അസിസ്റ്റന്റ് കോണ്‍ഗ്രിഗേഷന്‍ ലീഡര്‍. പുതിയ ലീഡര്‍ഷിപ്പ് ടീമിന്റെ കാലാവധി 2027 ജനുവരി ആറ് വരെയാണ്.ഒമ്പതംഗ കുടുംബത്തിലെ ഏഴാമത്തെ മകളായി കേരളത്തില്‍ ജനിച്ച സിസ്റ്റര്‍ ഷീന 2017 ലാണ് വ്രതവാഗ്ദാനമെടുത്ത് സെന്റ് ജോസഫ് ഓഫ് പീസ് സഭാംഗമായത്. ഇപ്പോള്‍ ജേഴ്സി സിറ്റിയിലെ മാനസികാസ്വാസ്ഥ്യമുള്ള അഭയാര്‍ഥി വനിതകള്‍ക്കായുള്ള അഭയ ചികില്‍സാ കേന്ദത്തിന്റെ ചുമതലക്കാരിയാണ്. പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദവും ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജി ആന്റ് സൈക്കോളജിയില്‍ ബിരുദവും നേടിയി സിസ്റ്റർ ഹെയ്ത്തിയിലെ ദരിദ്രരായ കുട്ടികൾക്കുവേണ്ടി കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസവും നൽകുവാൻ വേണ്ടിയും പ്രവർത്തിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group