സമാധാനത്തിനുള്ള ആഹ്വാനവുമായി മെത്രാൻ സമിതി

ആഫ്രിക്ക : അക്രമവും കൊള്ളയും അവസാനിപ്പിക്കണമെന്നുo രാജ്യം സമാധാന പാതയിൽ മടങ്ങി വരണമെന്നും ആഹ്വാനം ചെയ്ത്
ദക്ഷിണാഫ്രിക്കൻ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ്. ദക്ഷിണാഫ്രിക്കയിൽ ഉണ്ടായ കലാപത്തെ തുടർന്ന് 72 പേർ മരിച്ച സാഹചര്യത്തിലാണ് രാജ്യം സമാധാന പാതയിലേക്ക് തിരിച്ചു വരണമെന്ന് ബിഷപ്പുമാർ ആഹ്വാനം ചെയ്തത്
മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിലൂടെ ഉണ്ടായ പ്രതിഷേധത്തിലാണ് 72 പേരുടെ ജീവൻ നഷ്ടമായത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത്
അക്രമവും കൊള്ളയും വർധിച്ചുവരികയാണെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ ബിഷപ്പുമാർ അഭ്യർത്ഥിച്ചു.കടുത്ത സാമ്പത്തിക അസമത്വങ്ങൾക്കും പകർച്ചവ്യാധികൾക്കിടയിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം കലാപം മൂലം ഇരട്ടി ദുരിതത്തിൽ ആകുമെന്ന്ദക്ഷിണാഫ്രിക്കൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (എസ്എസിബിസി) പ്രസിഡന്റയാ ബിഷപ്പ് സീതാംബെലെ സിപുക പറഞ്ഞു.രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഭരണകൂടം അടിയന്തരമായി കൈക്കൊള്ളണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group