ഭാരതത്തിൽ പോഷകാഹാരക്കുറവ് ആശങ്കാജനകം : ഭക്ഷ്യവിദഗ്ധര്‍

ആശങ്കജനകമായി പോഷകാഹാര കുറവ് ഭാരതത്തിൽ വർദ്ധിക്കുന്നുവെന്ന് ഭക്ഷ്യവിദഗ്ധര്‍.

പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2023-ലെ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഗോളതലത്തിലും പോഷകാഹാരക്കുറവ് നേരിടുന്നവരുടെ എണ്ണം ഉയരുകയാണ്. 2014-ല്‍ 57.2 കോടി ജനങ്ങളാണ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നത്. 2021-ല്‍ അത് 34.2 ശതമാനം ഉയര്‍ന്ന് 76.8 കോടിയായി.2019-നും 2021-നും ഇടയിലെ കണക്കുകളനുസരിച്ച്‌ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ളത് അഫ്ഗാനിസ്താനിലാണ്. അവിടെ 30 ശതമാനം പേര്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല. പാകിസ്താനിലിത് 17 ശതമാനവും ഇന്ത്യയില്‍ 16 ശതമാനവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group