മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു

വയനാട്: കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷനു തുടക്കം കുറിച്ചു.

രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടമാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി വൈദികരും സന്യസ്തരും അല്മായരും കുട്ടികളും ചേർന്ന അൻപതു പേർ വചന പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

2023 ഫെബ്രുവരി 22 മുതൽ 26 വരെ ദ്വാരക സീയോൻ ധ്യാനകേന്ദ്രത്തിലാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനായ അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വളമനാൽ ആണ് കൺവെൻഷൻ നയിക്കുന്നത്. സമയം രാവിലെ 9 മുതൽ വൈകുന്നേരം 3.30 വരെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group