മണിപ്പൂർ കലാപം: കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നാളെ

മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യ പ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും നാളെ (7 ജൂൺ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.

കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും
വിശ്വാസികളും ഇതിൽ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തിൽ ഐക്യവും മതസ്വാതന്ത്ര്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ് കെ.സി.ബി.സി. ഡയറക്ടർ, പി.ഒ.സി. അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group