കൊച്ചി വാട്ടർ മെട്രോയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി : വാട്ടർ മെട്രോ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. 149 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 9 വരെയാണ്.

തസ്തിക: അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍, ഒഴിവ്: 30, ശമ്ബളം: 9200-22,200 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: ബോട്ട് ഓപ്പറേറ്റര്‍, ഒഴിവ്: 39, ശമ്ബളം: 9200-22,200 രൂപ, (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). എന്‍ജിന്‍ ഡ്രൈവര്‍ ക്ലാസ് 2 ആന്‍ഡ് സ്രാങ്ക്/ മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: ഇലക്‌ട്രിഷ്യന്‍, ഒഴിവ്: 8, ശമ്ബളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടുവര്‍ഷ ഐ.ടി.ഐ. ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: ഫിറ്റര്‍ (മെക്കാനിക്കല്‍), ഒഴിവ്: 3, ശമ്ബളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഫിറ്റര്‍/മെക്കാനിക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്). ഷിപ്പ്‌യാഡ്/എന്‍ജിനീയറിങ് കമ്ബനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: ഫിറ്റര്‍ (എഫ്.ആര്‍.പി.), ഒഴിവ്: 2, ശമ്ബളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഷിപ്പ്‌യാര്‍ഡ്‌/എന്‍ജിനീയറിങ് കമ്ബനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്), ഒഴിവ്: 2, ശമ്ബളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സില്‍ ബി.ഇ./ബി.ടെക്/ ബി.എസ്സി (എന്‍ജിനീയറിങ്). ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

തസ്തിക: ടെര്‍മിനല്‍ കണ്‍ട്രോളര്‍, ഒഴിവ്: 12, ശമ്ബളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബി.ടെക് അഭികാമ്യമാണ്. ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷത്തെയും ബി.ടെക്കുകാര്‍ക്ക് 3 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).

മറ്റ് തസ്തികകള്‍: ബോട്ട് ഓപ്പറേഷന്‍ ട്രെയിനി (സ്ത്രീ/പുരുഷന്‍), കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 50, സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്‌ട്രോണിക്സില്‍ ഐ.ടി.ഐ./ ഡിപ്ലോമ. 2021, 2022, 2023 വര്‍ഷങ്ങളില്‍ കോഴ്സ് വിജയിച്ചവരായിരിക്കണം. ശാരീരികയോഗ്യതയുണ്ടായിരിക്കണം. പ്രായം: 28 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്). ഫ്‌ളീറ്റ് മാനേജര്‍ (മെയ്ന്റനന്‍സ്)-1 കണ്‍സള്‍ട്ടന്റ് (സിവില്‍)-1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഐ.ടി.എം.എസ്. ആന്‍ഡ് പി.സി.എസ്.)1.

എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: കെ.എം.ആര്‍.എല്‍./ കെ.ഡബ്ല്യു.എം.എല്‍. വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച്‌ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: kochimetro.org


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group