ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനാവാരത്തിന് തുടക്കം

വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസും ചേര്‍ന്നുള്ള ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം.

“നിങ്ങളുടെ ദൈവമായ കർത്താവിനെയും നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഉദ്ധരണിയാണ് (ലൂക്കാ 10: 27) പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.

ഓരോ വർഷവും വിവിധ പ്രദേശങ്ങളിലെ എക്യുമെനിക്കൽ പങ്കാളികളോട് ചേര്‍ന്നാണ് പ്രാര്‍ത്ഥന തയാറാക്കുന്നത്. ഇത്തവണത്തെ പ്രാര്‍ത്ഥന, ബുർക്കിന ഫാസോയിലെ പ്രാദേശിക എക്യുമെനിക്കൽ ഗ്രൂപ്പാണ് തയാറാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം, കത്തോലിക്കാ സഭയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചേർന്ന് 1966 മുതൽ പ്രാർത്ഥനകൾ സംയുക്തമായി കമ്മീഷൻ ചെയ്യുവാന്‍ തീരുമാനമെടുക്കുകയായിരുന്നു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group