ദേവാലയങ്ങൾക്കു നേരെ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

മ്യാന്മറിൽ ക്രൈസ്തവർക്കുനേരെ ആക്രമണം നടത്തി സൈന്യം. തമു ജില്ലയിലെ ഖംപത് മുനിസിപ്പാലിറ്റിയിലെ രണ്ട് പള്ളികളിൽ ബർമീസ് അട്ടിമറി ഭരണകൂടം നടത്തിയ ബോംബാക്രമണത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ കുട്ടികളടക്കം 15 പേർ മരിച്ചതായും 20 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ എട്ടു കുട്ടികൾ ഉൾപ്പെടെ 19 പേർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്ന് സംഭവത്തിനു ദൃക്സാക്ഷികളായ ഗ്രാമവാസികൾ വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർ ഏറെയാണെന്നും ഇവർ കൂട്ടിച്ചേർത്തു. ആദ്യബോംബുകൾ ഗ്രാമത്തിലെ രണ്ട് പള്ളികളെ ലക്ഷ്യമിട്ടായിരുന്നുവെന്നും ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായതെന്നും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി പറയുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് മിക്കവരും പള്ളിക്കു പുറത്ത് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മൊത്തത്തിൽ ആറ് ബോംബുകളാണ് ദേവാലയങ്ങൾ ലക്ഷ്യമിട്ടു വർഷിച്ചത്. ദേവാലയങ്ങൾ ലക്ഷ്യമാക്കി ആണ് ബോംബുകൾ വർഷിച്ചത് എങ്കിലും അവയുടെ സമീപത്ത് ചില ബോംബുകൾ പതിക്കുകയും വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു” – സംഭവങ്ങൾക്കു ദൃക്സാക്ഷിയായ വ്യക്തി കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group