തട്ടിക്കൊണ്ടു പോയ മെത്രാൻ എവിടെ? നിക്കരാഗ്വയോട് യുഎൻ

നിക്കരാഗ്വേൻ ഭരണകൂടം അറസ്റ്റ് ചെയ്ത സിയൂന രൂപതയുടെ മെത്രാൻ ഇസിദോര മോറ ഒർട്ടേഗയെ പാർപ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് ഉടനടി വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

16 ദിവസമായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. വിവരങ്ങൾ മറച്ചുവെച്ച്, മെത്രാനെ അഭിഭാഷകരിൽ നിന്നും കുടുംബത്തിൽ നിന്നും, ഒറ്റപ്പെടുത്തുന്നത് ജീവനും, സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അറിയിച്ചു.

ഇതുകൂടാതെ ബിഷപ്പ് ഇസിദോര മോറയെ തടവിലാക്കിയതിനെയും, വൈദികരെ അറസ്റ്റ് ചെയ്യുന്നതിനെയും അപലപിച്ചുകൊണ്ട് ഡിസംബർ 28നു പുറത്തിറക്കിയ പ്രസ്താവന ഐക്യരാഷ്ട്രസഭ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു.

രാജ്യദ്രോഹകുറ്റം ചുമത്തി 26 വർഷം ജയിലിൽ ഇട്ടിരിക്കുന്ന മതഗല്‍പ്പ രൂപതയുടെ മെത്രാൻ റൊളാൺഡോ അൽവാരസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പറഞ്ഞതിന് പിന്നാലെയാണ് ഇസിദോര മോറ അറസ്റ്റ് ചെയ്യപ്പെടുന്നത്. രണ്ട് സെമിനാരി വിദ്യാർത്ഥികളെയും ഇതോടൊപ്പം കാണാതായെന്ന് നിക്കരാഗ്വേൻ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർതാ പട്രീഷ്യ വെളിപ്പെടുത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group