ജല ദിനാചരണം: പറവകൾക്കൊരു തണ്ണീർ കുടം പദ്ധതിക്ക് കെസിവൈഎം തുടക്കം കുറിക്കുന്നു.

മാർച്ച് 22 ലോക ജലദിനമായി ആചരിക്കുമ്പോൾ ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയെ സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ ലക്ഷ്യം വെച്ചു കൊണ്ട് KCYM ന്റെ നേതൃത്വത്തിൽ ജല ദിനാചരണവും അതിൽ ഭാഗമായ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്കും തുടക്കം കുറിക്കുന്നു മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും പക്ഷികളുമെല്ലാം ഈ വേനൽക്കാലത്ത് ജല ദൗർലഭ്യം നേരിടുന്നു അതിനാൽ മാർച്ച് 22 മുതൽ പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹജലം പകരുന്നതിനായി കെസിവൈഎം പ്രവർത്തകർ വീടുകളിലും പൊതുസ്ഥലങ്ങളിലും ഇടവക ദേവാലയങ്ങൾ ആശ്രമ കേന്ദ്രങ്ങൾ രൂപതാ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയാണ്. തണ്ണീർകുടങൾ സ്ഥാപിച്ചുകൊണ്ട് ഈ ജല ദിനാഘോഷത്തിൽ പങ്കുചേരുവാൻ എല്ലാവരെയും KCYM സംസ്ഥാന സമിതി സ്വാഗതം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group