ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആദ്യ ചർച്ചാ സമ്മേളനത്തിൽ റവ. ഡോ. ജോബി മൂലയിലും, ഡോ. മേരി റെജീനയും പങ്കെടുക്കും

ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്തംബർ 11 മുതൽ 15 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ വച്ച് “സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തുന്ന ആദ്യ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സീറോ മലബാർ സഭയിൽ നിന്ന് മെത്രാന്മാരല്ലാത്ത പ്രതിനിധികളായി, സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മിഷന്റെ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി മൂലയിലെനെയും, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീനയെയും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നോമിനേറ്റ് ചെയ്തു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ പ്രതിനിധികൾ നാലു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group