സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൺവൻഷൻ മെയ് 25ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കോട്ടയം ജില്ലാ കൺവൻഷൻ 2024 മെയ് 25 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തപ്പെടുന്നു.

കൺവൻഷനിൽ ക്രിസ്ത്യൻ – മുസ്ലീം വിഭാഗങ്ങളിൽപെട്ട 500 ആളുകളെ പ്രതീക്ഷിക്കുന്നു.

കൺവൻഷനിൽ ഉദ്ഘാടനസമ്മേളനം, ന്യൂനപക്ഷ പദ്ധതികളുടെ പരിചയപ്പെടുത്തൽ, നോളജ് മിഷനെ പരിചയപ്പെടുത്തൽ, ചോദ്യോത്തരവേള എന്നിവ ഉണ്ടായിരിക്കും.

ഇതിൽ നോളജ് മിഷൻ പരിചയപ്പെടുത്തൽ ഒരു പുതിയ പദ്ധതിയാണ്. തൊഴിലന്വേഷകരായ 18- 59 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് DWMS എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് അവർക്ക് പറ്റിയ തൊഴിലുകൾ കാണിച്ചുതരും, തൊഴിൽദാതാക്കൾ അവരെ സമീപിക്കും, അവർക്ക് ഇൻ്റർവ്യൂ പരിശീലനം, കരിയർ ഗൈഡൻസ്, ഇംഗ്ലീഷ് പരിശീലനം, സ്കിൽ ഡവലപ്മെൻ്റ് തുടങ്ങിയവ ഈ വെബ്സൈറ്റിലൂടെ നടത്താം. ഇത് യുവജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സംരംഭമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group