ബെൽജിയവും ലക്സംബർഗും സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

സെപ്റ്റംബറിൽ ബെൽജിയവും ലക്സംബർഗും ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ. സെപ്റ്റംബർ 26 മുതൽ 29 വരെയാണ് സന്ദർശനം.

ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള അതാത് രാഷ്ട്രത്തലവന്മാരുടെയും സഭാ അധികാരികളുടെയും ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി.

സെപ്റ്റംബർ 26 വ്യാഴാഴ്ച ലക്സംബർഗിൽ ഇറങ്ങുന്ന പാപ്പ 29 ഞായറാഴ്ച വരെയുള്ള സന്ദര്‍ശനത്തിനിടെ ബെൽജിയൻ നഗരങ്ങളായ ബ്രസ്സൽസ്, ല്യൂവൻ, ല്യൂവൻ ലാ ന്യൂവ് എന്നിവയും സന്ദർശിക്കും. 1425-ൽ സ്ഥാപിതമായ ല്യൂവൻ സർവ്വകലാശാലയുടെ 600-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്ര നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്ര നടത്തുന്ന മാസം കൂടിയാണ് സെപ്തംബർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group