പാലക്കാട് നഗരസഭാ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട് : നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണു തീ പടർന്നത്.

അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്.

ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജംക്ഷന് സമീപം കൊടുമ്പ്
പഞ്ചായത്തിലാണ് സംസ്കരണ കേന്ദ്രം.

പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാൽ വലിയതോതിൽ പുക ഉയരുന്നുണ്ട്. ഈ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.

മാലിന്യസംസ്കരണ ശാലയുടെ പിൻഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതർ പറഞ്ഞു. സാമൂഹികവിരുദ്ധർ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസിൽ പരാതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group