തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം.
പദ്ധതിയ്ക്കെതിരെ വ്യാപക വിമർശനങ്ങള്‍ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകള്‍ തിരുത്തി, ജീവനക്കാർക്ക് കൂടുതല്‍ ഗുണപ്രദമായ രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റല്‍ ഇൻഷുറൻസ് കമ്ബനിയുമായുള്ള കരാർ അടുത്ത ജൂണില്‍ അവസാനിക്കും.
നേരത്തെ, പല വൻകിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിൻമാറിയിരുന്നു. വിമർശനങ്ങള്‍ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും.
2022 ജൂലൈ ഒന്നിനാണ് എല്‍ഡിഎഫ് സർക്കാർ മെഡിസെപ്പ് പദ്ധതി കൊണ്ടുവന്നത്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങള്‍ എന്നിവരടക്കം 30ലക്ഷം പേർക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്നു വാഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് സർക്കാർ നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങളായിരുന്നു. പാക്കേജുകളുടെ പേരില് ചൂഷണം എന്നതായിരുന്നു പ്രധാന വിമർശനം.
പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങള്‍ പഠിച്ച് കൂടുതല്‍ ഗുണപ്രദമായി എങ്ങിനെ നടപ്പാക്കാം എന്ന സമിതി നിർദേശിക്കും. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group