തിന്മക്കുള്ള മറുമരുന്നാണ് സ്മരണകൾ : മാർപാപ്പാ

ഇന്ന് സമൂഹത്തിൽ തിന്മകൾ വർദ്ധിക്കുകയാണെന്നും എന്നാൽ അതിന് പരിഹാരമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പാ. വത്തിക്കാനിൽ നടന്ന ജൂതസംഘടനയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

“യുദ്ധങ്ങളും മറ്റു പ്രശ്നങ്ങളും കാരണം ലോകമെമ്പാടുമുള്ള ആളുകൾ അരക്ഷിതാവസ്ഥയിലാണ്. സ്വാർത്ഥ താൽപര്യങ്ങളും അത്യാഗ്രഹവും ലോകസമാധാനത്തെ തകർക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങൾ ക്കു തന്നെ ഭീഷണിയാണ്. തിന്മയുടെ ഈ വർദ്ധനക്കുള്ള മറുമരുന്ന് സ്മരണകളാണ്. അതും ഭൂതകാലത്തിന്റെയും യുദ്ധങ്ങളുടെയും എണ്ണമറ്റ ക്രൂരതകളുടെയും ഓർമ്മകൾ” – പാപ്പാ പറഞ്ഞു. ജൂതമത വിശ്വാസികളും കത്തോലിക്കരും പരസ്പരം ഐക്യപ്പെട്ട് ലോകസമാധാനത്തിനു വേണ്ടി പ്രയത്നിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

‘ബിനായി ബിരിത്ത് ഇന്റർനാഷണൽ’ എന്ന ജൂതസംഘടനയുടെ പ്രതിനിധി സംഘവുമായാണ് മാർപാപ്പാ കൂടിക്കാഴ്ച നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group