കരുണയുടെ വേറിട്ട മുഖവുമായി : ബിഷപ് മാർ പോളി കണ്ണൂക്കാടൻ

ചാലക്കുടി: ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും (സുഭാഷിതങ്ങള്‍ 19:17). സമൂഹ അടുക്കളയിൽ ഭക്ഷണം വിളമ്പി ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ.താലൂക്ക് ആശുപത്രിയിലും കോവിഡ് കെയർ സെന്ററിലും അഗതിമന്ദിരത്തിലും വീടുകളിലും കഴിയുന്ന രോഗബാധിതർക്കും ലോക് ഡൗൺ മൂലം ഭക്ഷണം കിട്ടാൻ പ്രയസമനുഭവിക്കുന്നവർക്കും ഭക്ഷണം നൽകാൻ ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന സമൂഹ അടുക്കളിൽ, ഇന്ന് 800 പേർക്കുള്ള മട്ടൺ ബിരിയാണി നൽകിയത് ബിഷപായിരുന്നു.വികാരി ജനറൽ ലാസർ കുറ്റിക്കാടൻ, ഫൊറോന വികാരി ഫാ.ജോസ് പാലാട്ടി, സെന്റ് ജെയിംസ് ഡയറക്ടർ ഫാ.വർഗീസ് പാത്താടൻ, ബെന്നി ബെഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്സൺ സിന്ധു ലോജു എന്നിവരും സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group