വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് : സീറോ മലബാർ അൽമായ നേതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി

സീറോ മലബാർ സഭ ഏകോപനസമിതിയുടെ അൽമായ നേതാക്കൾ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് കെ ബി കോശി കമ്മീഷൻ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനുള്ള സൗകര്യമൊരുക്കണം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്ഷേമപദ്ധതികളും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതും സംബന്ധിച്ചുണ്ടായ ഹൈക്കോടതിവിധി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം റൊട്ടേഷൻ അടിസ്ഥാനത്തിൽ തുല്യനീതി ലഭ്യമാകും വിധം നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്. സീറോ മലബാർ സഭ കത്തോലിക്കാ കോൺഗ്രസ് കുടുംബകൂട്ടായ്മ, മാതൃവേദി പിതൃവേദി, സീറോ മലബാർ യൂത്ത് മൂവ്മെന്റ് കെസിവൈഎം, സിഎൽസി അൽമായ ഫോറം, സെൻ വിൻസൻ ഡി പോൾ സൊസൈറ്റി എന്നീ അല്മായ പ്രസ്ഥാനങ്ങളാണ് നിവേദനം നൽകിയത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group