ഒരു വര്‍ഷം പിന്നിട്ടിട്ടും 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭിച്ചില്ല.
അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികള്‍ ബയോമെട്രിക് ഓഥന്റിഫിക്കേഷനു വേണ്ടി സ്കൂളുകളില്‍ നേരിട്ട് ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പ് വിദ്യാര്‍ത്ഥികളെ വെട്ടിലാക്കുകയാണ്. ഈ മാസം ഇരുപതിനകം ഓഥന്റിഫിക്കേഷൻ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
ഓണപ്പരീക്ഷയ്ക്കൊപ്പം സെര്‍വര്‍ തകരാറുകൂടിയായതോടെ ഒഥന്റിക്കേഷന് അതീവ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തേണ്ട സമയം കഴിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
പത്താം ക്ലാസില്‍വച്ച് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പഠനത്തിനായി വിവിധ ജില്ലകളിലെ സ്കൂളുകളില്‍ പ്രവേശിച്ചിരിക്കുകയാണ്. 12-ാം ക്ലാസില്‍ പഠിച്ച ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നഴ്സിംഗിനും മറ്റിതര ഉന്നത പഠനത്തിനുമായി ഇതര സംസ്ഥാനങ്ങളില്‍ വരെ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ട് അവര്‍ പഠനം നടത്തിയ സ്കൂളുകളില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ നടത്തുന്ന ബയോമെട്രിക് ക്യാമ്പുകളില്‍ പങ്കെടുത്ത് ഓഥന്റിഫിക്കേഷൻ നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
പ്രീമെട്രിക് മൈനോരിറ്റി സ്കോളര്‍ഷിപ്പ്, ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ് എന്നിവയ്ക്ക് അപേക്ഷിച്ച ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് 20നു മുമ്പായി ഓഥന്റിഫിക്കേഷൻ നടത്തണമെന്ന് അറിയിച്ചിരിക്കുന്നത്.
എല്ലാ വിവരങ്ങളും ആധാര്‍ ബന്ധിതമായതിനാല്‍ ബയോമെട്രിക് ഓഥന്റിഫിക്കേഷൻ നടത്താതെ തന്നെ ഡയറക്ട് ബെനഫിറ്റ് സ്കീം പ്രകാരം തുക അക്കൗണ്ടിലേക്ക് നല്‍കാമെന്നിരിക്കെ വിദ്യാര്‍ത്ഥികളെ വലയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group