എപംറർ ഇമ്മാനുവേൽ അന്ധ വിശ്വാസങ്ങളുടെ കൂടാരമോ? വെബിനാർ ഇന്ന്

കോട്ടയം : അനേകരെ വഴി തെറ്റിയ്ക്കുന്ന എപംറർ ഇമ്മാനുവേൽ എന്ന ഗ്രൂപ്പിനെ വിശകലനം ചെയ്തുക്കൊണ്ട് എപംറർ ഇമ്മാനുവേൽ അന്ധ വിശ്വാസങ്ങളുടെ അബദ്ധ കൂടാരം എന്ന പേരിൽ ഇന്നു വെബിനാർ നടക്കും. രാത്രി 9 മുതലാണ് വെബിനാർ ആരംഭിക്കുന്നത്.

കുതിരത്തടം സെന്റ്. ജോൺ ഇടവക വികാരി ഫാ. സിജോ ഇരിമ്പൻ സ്വാഗത സന്ദേശം നൽകും. എപംറർ ഇമ്മാനുവേൽ ഗ്രൂപ്പിലെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞു കൂടാരം വിട്ട അജിൽ മാത്യു എന്ന വിശ്വാസി അനുഭവങ്ങൾ പങ്കുവെയ്ക്കും . ”എന്തു കൊണ്ടു കൂടാരത്തിൽ പോയി? എന്തു കൊണ്ട് തിരിച്ചു പോന്നു?” എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവ സന്ദേശം.

കൂടാരം വിട്ടവരുടെ ഔദ്യോഗിക കണക്കുകൾ ഇരിങ്ങാലക്കുട രൂപത സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സെക്രട്ടറി, ഫാ. ഷെറൻസ് എളംത്തുരുത്തി പങ്കുവെയ്ക്കും. 10 മിനിറ്റ് ചോദ്യോത്തര വേളയുണ്ടാകും.

ഇന്നത്തെ വെബിനാർ Zoom വിവരങ്ങൾ:

Zoom Meeting ID: 893 6030 1264

Passcode: 608873


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group