വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് വർണ്ണാഭമായ തുടക്കം

ഒല്ലൂരിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ 17-ാം തിരുനാളിന് കൊടിയേറി.
ബിഷപ്പ് പോളി കണ്ണുക്കാടന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റൽ കർമ്മം നടന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ബിഷപ്പുമാര്‍ ദിവ്യബലി അര്‍പ്പിക്കും. 27 ഞായറാഴ്ചയാണ് പ്രധാന തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനു മുന്നോടിയായി വിശുദ്ധയുടെ ജന്മനാടായ എടത്തിരുത്തിയിൽ നിന്നുള്ള പതാകപ്രയാണം പൂര്‍ത്തീകരിച്ച് ഒല്ലൂരിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിച്ചിരുന്നു. 24-ന് രമ്യാ ഹരിദാസ് എം.പി. സ്മരണിക പ്രകാശനം ചെയ്യും.25-ന് മന്ത്രി കെ. രാജൻ ദീപാലങ്കാരം സ്വിച്ചോൺ നടത്തും. 27-ന് തിരുനാൾ ദിവസം രാവിലെ 10- ന് തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി ദിവ്യബലി അര്‍പ്പിക്കും. ഫാ. അലക്സ് മാപ്രാണി, ഫാ. അനു ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടർന്ന് ഭക്തിസാന്ദ്രമായ ജപമാലപ്രദക്ഷിണവും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group