ഈ അമ്മ മാതൃത്വത്തിന്റെ മാതൃക:

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും അവൾക്ക് ഞങ്ങൾ സന്യസ്തർ നൽകിയിരുന്നു. എങ്കിലും അവളുടെ കൂട്ടുകാരിയെ നേഴ്സറിയിൽ കൊണ്ടാക്കാൻ വരുന്ന ഒരു അമ്മയുടെ അടുത്തേയ്ക്ക് മിക്കവാറും ദിവസങ്ങളിൽ ആ കുഞ്ഞ് ഓടി ചെന്നിട്ട് ചോദിക്കുമായിരുന്നു. “അമ്മേ… എന്നെ ഒന്ന് എടുക്കാമോ എന്ന്…” ചില ദിവസങ്ങളിൽ കൂട്ടുകാരുടെ അമ്മമാരുടെ അടുത്ത് ചെന്ന് ഒന്ന് ചുറ്റിക്കറങ്ങി, ഏതെങ്കിലും അമ്മമാരുടെ കാലുകളിൽ അല്പനേരം ഒന്ന് കെട്ടിപ്പിടിച്ച് നിന്നിട്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തിരിച്ചുവന്ന് പഠനത്തിലോ, കളിയിലോ ശ്രദ്ധിക്കുമായിരുന്നു… പലപ്പോഴും ഒരു കണ്ണേറു ദൂരത്ത് മാറി നിന്ന് ഇത് വീക്ഷിക്കുമ്പോൾ എന്റെ കണ്ണുകൾ ഈറനണിയുമായിരുന്നു…😰

ജന്മം നൽകിയാൽ മാത്രം പോരാ. മക്കൾക്ക് സ്നേഹവും പരിഗണനയും ലാളനയും ഒക്കെ കൊടുത്തെങ്കിൽ മാത്രമെ കുഞ്ഞുങ്ങൾ നന്നായി വളരുകയുള്ളൂ…😉

സ്വകാര്യപരിപാടി ആണെങ്കിലും പൊതുപരിപാടി ആണെങ്കിലും ഒരു അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ചാൽ അല്ലെങ്കിൽ തന്റെ കുഞ്ഞിനെ എളിയിൽ വച്ച് സമൂഹത്തോട് ഒന്ന് സംസാരിച്ചാൽ എന്തേ ആകാശം ഇടിഞ്ഞ് താഴേയ്ക്കു വരുമോ..? ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്… 😒

ജില്ലാ കളക്ടർ “ദിവ്യാമ്മയ്ക്ക്” ഫുൾ സപ്പോർട്ട്… എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ പിശുക്ക് കാണിക്കരുത് എന്ന് ആശംസിക്കുന്നു…

കടപ്പാട് : സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group