മോ​ണ്‍. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

വ​ത്തി​ക്കാ​ന്‍ സി​റ്റി: ക​സാ​ഖി​സ്ഥാ​നി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ത​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ വൈ​ദി​ക​ന്‍ മോ​ണ്‍. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ല്‍ ന​ട​ക്കും.

വ​ത്തി​ക്കാ​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ര്‍​ദി​നാ​ള്‍ പി​യ​ത്രോ പ​രോ​ളി​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. മോ​ണ്‍. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​നോ​ടൊ​പ്പം ഐ​വ​റി​കോ​സ്റ്റി​ലെ പു​തി​യ സ്ഥാ​ന​പ​തി കൊ​ളം​ബി​യ സ്വ​ദേ​ശി മോ​ണ്‍. മൗ​റീ​സി​യോ റൂ​വേ​ഡ​യും മെ​ത്രാ​ഭി​ഷേ​കം സ്വീ​ക​രി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും കൊ​ളം​ബി​യ​ന്‍ ക​ര്‍​ദി​നാ​ള്‍ റൂ​ബ​ന്‍ സ​ലാ​സ​ര്‍ ഗോ​മ​സും സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും. തു​ടര്‍​ന്ന് പോ​ള്‍ ആ​റാ​മ​ന്‍ ഹാ​ളി​ല്‍ നി​യു​ക്ത ആ​ര്‍​ച്ച് ബി​ഷ​പ്പു​മാ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കും.

നാ​ളെ രാ​വി​ലെ പു​തി​യ സ്ഥാ​ന​പ​തി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മോ​ണ്‍. ജോ​ര്‍​ജ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​പ്ര​സി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും അ​തി​ഥി​ക​ൾ റോ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ് ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ല്‍ വ​ത്തി​ക്കാ​ന്‍ സി​റ്റി സ്റ്റേ​റ്റി​ലെ ഗ​വ​ര്‍​ണ​റു​ടെ ചാ​പ്പ​ലി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി അ​ര്‍​പ്പി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group