കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവിശ്യപ്പെട്ട് അതിജീവന യാത്ര” ഡിസംബർ 11 മുതൽ 22 വരെ

കാർഷിക മേഖല വിലത്തകർച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും മൂലം മുൻപ് ഒരിക്കലും ഇല്ലാത്ത വിധം പ്രതിസന്ധിയിൽ ആയിട്ടും സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേത്യത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഡിസംബർ 11 മുതൽ 22 വരെ “അതിജീവന യാത്ര” സംഘടിപ്പിക്കുന്നു.

കേരളത്തിൽ എട്ട് ലക്ഷം ഏക്കർ ഭൂമിയാണ് വന്യമൃഗശല്യത്താൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ദിനംപ്രതി വന്യമ്യഗങ്ങളാൽ മനുഷ്യർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന വാർത്ത പരിഷ്ക്യത ലോകത്തിനു തന്നെ അപമാനമായിരിക്കുകയാണ്. കാട്ടുപന്നിയും, കുരങ്ങും, കാട്ടാനയും കേരളത്തിന്റെ വനത്തിനു താങ്ങാൻ പറ്റാത്ത വിധം പെറ്റു പെരുകിയിട്ടും ശാസ്ത്രീയമായ പരിഹാരങ്ങൾക്ക് സർക്കാർ തയ്യാറാകുന്നില്ല. വനം വകുപ്പ് കാട്ടുപന്നികളെ ജനവാസ മേഖലയിൽ തുറന്നു വിടുന്നു. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെ വന്യമ്യഗങ്ങളുടെ സ്വതന്ത്ര വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. തെരുവുനായ്ക്കൾ നാട്ടിലെങ്ങും ഭീകരാന്തരീക്ഷം സ്യഷ്ടിച്ചിട്ടും നോക്കുകുത്തിയായി നിൽക്കുന്ന സർക്കാരിനെയാണ് നമ്മൾ കാണുന്നത്. നിയമ നിർമ്മാണങ്ങളിലൂടെയും വന്യമ്യഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിനുള്ള ബ്യഹത് പദ്ധതികളിലൂടെയും, ഇത്തരം പ്രതിസന്ധികൾക്ക് സമയ ബന്ധിതമായി പരിഹാരം ഉണ്ടാക്കണം.

നെല്ല് സംഭരണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചമൂലം കർഷകർ ആത്മഹത്യ ചെയ്യുന്നു. 68282 കോടി രൂപ പ്രതി വർഷ ശമ്പള പെൻഷൻ ഇനത്തിൽ സർക്കാർ ചെലവഴിക്കുമ്പോൾ അതിന്റെ 3 % ആകാത്ത തുകയായ 1577 കോടി രൂപ മാത്രംമതി നെല്ല് സംഭരണത്തിന്. എന്നിട്ടും പി ആർ എസ് വായ്പ പദ്ധതി വഴി കർഷകരെ വീണ്ടും കടക്കാരാക്കുകയാണ്. കർഷകരുടെ നെല്ലിന് പണം നേരിട്ട് നൽകുവാൻ സർക്കാർ തയ്യാറാകണം.

250 രൂപയ്ക്ക് റബ്ബർ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളിതു വരെ റബ്ബർ കർഷകർക്ക് ലഭ്യമാക്കാത്തത് വീഴ്ചയായി കണ്ട് ഉടൻ പരിഹാരമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group