സേവനത്തിനുള്ളതാണ് പണമെന്നും അത് അധികാരപ്രയോഗത്തിനുള്ളതല്ലെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
സാമ്പത്തിക വിദഗ്‌ധരുമായി വത്തിക്കാനിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.
‘സുസ്ഥിരമായ ധനകാര്യത്തിനുള്ള സംവാദം’ എന്നപേരിൽ നടന്ന പരിപാടിയിൽ ധനകാര്യം, മാനവികത, മതം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് ‘സെന്റ്റിസിമൂസ് അന്നൂസ് പ്രോ പൊന്തിഫിസ് ഫൗണ്ടേഷൻ’ പ്രോത്സാഹിപ്പിച്ച പുതിയ പദ്ധതിയുടെ ശ്രമങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. പാവപ്പെട്ടവർക്ക് ജോലിയിലൂടെ അവരുടെ ജീവിതനിലവാരം വീണ്ടെടുക്കാനുള്ള സാധ്യതകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപാപ്പ എടുത്തുപറഞ്ഞു. “ധാർമ്മികതയെ അവഗണിക്കാതെ സാമ്പത്തിക പരിഷ്കരണത്തിന് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുള്ള നിലപാടുകളിൽ ശക്തമായ മാറ്റം ആവശ്യമാണ്” – മാർപാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m