പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം പന്ത്രണ്ടാം ദിവസം.

പ്രിയപ്പെട്ടവരേ,പ്രശ്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്….
മനുഷ്യന് പരിഹരിക്കുവാൻ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുന്നിൽ അവനും അവനുൾപ്പെടുന്ന സമൂഹവും പകച്ചു നിന്നു പോകുന്നു…..
എന്നാൽ ശാരീരികമായും മാനസികമായും ദുർബലമായ ഈയവസ്ഥയിൽ ചികിത്സകളും നിയന്ത്രണങ്ങളും മുൻകരുതലുകളോടുമൊപ്പം
നാം ചെയ്യേണ്ട ഒരേയൊരു കാര്യം പ്രാർത്ഥിക്കുക എന്നുള്ളതാണ്…… ദൈവത്തിലേക്ക് തിരിയുക…..
എന്തെന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ദൈവസന്നിധിയിൽ ഉത്തരമുണ്ട്….. ”ഇസ്രായേലിലെ ഓരോരുത്തരും തീഷ്ണതയോടെ ദൈവത്തെ വിളിച്ച് അപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമ പ്പെടുത്തുകയും ചെയ്തു” (യൂദിത്ത്.4:9)നിലവിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഇതാ ഇവിടെ ഒരു സദ്‌വാർത്ത: ”കർത്താവ് അവരുടെ ക്ലേശങ്ങൾ കാണുകയും ചെയ്തു”നമുക്ക് പ്രാർത്ഥിക്കാം…..”ദിവ്യജനനീ അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയയായി വര്‍ത്തിച്ചു…..
എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം…..
മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്നു സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിനു നിദാനമെന്നു ഞങ്ങള്‍ മനസ്സിലാക്കി….
ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമസ്സിന് പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ…..
ജീവിതക്ലേശങ്ങളിലും, പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും, രോഗങ്ങളും , യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമരുളുവാന്‍ അങ്ങ് സഹായിക്കണമേ….” ആമേൻ… 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ… സുകൃതജപം: ദൈവതിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group