ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർ മൂൺ- ബ്ലൂ മൂൺ പ്രതിഭാസങ്ങൾ ദൃശ്യമാകും

ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.

നാല് പൂര്‍ണചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച്‌ വരുന്നതിനലാണ് സൂപ്പര്‍മൂണ്‍- ബ്ലൂമൂണ്‍ പ്രതിഭാസമെന്ന് പറയുന്നത്. ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.

വര്‍ഷത്തില്‍ മൂന്നോ നാലോ തവണയാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുള്ളത്.

അടുത്ത 3 പൂര്‍ണചന്ദ്രന്മാരും സൂപ്പര്‍ മൂണായിരിക്കും. സെപ്റ്റംബര്‍ 17,ഒക്ടോബര്‍ 17,നവംബര്‍ 15 തീയ്യതികളിലാകും അടുത്ത സൂപ്പര്‍മൂണുകളെ കാണാനാവുക. നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും മാസത്തില്‍ ദൃശ്യമാകുന്നതുമായി 2 തരത്തിലുള്ള ബ്ലൂ മൂണുകളാണുള്ളത്. ഇപ്പോഴത്തേത് സീസണലാണ്. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും 2 പ്രതിഭാസങ്ങളും ഒരുമിച്ച്‌ വരുന്നത് അപൂര്‍വമാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group