ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡു സമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനംനടത്തി ചുമതലയേറ്റു.

2022 ഒക്ടോബർ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ
മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group