സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗങ്ങള്‍ തേടി കെഎസ്‌ഇബി. ഒരു വർഷത്തെ വൈദ്യുതി ബില്‍ ഒരുമിച്ച് അടയ്‌ക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഇളവ് നല്‍കി കൂടുതല്‍ പണം സമാഹരിക്കാനാണ് ആലോചന.
വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ വലിയ തുക നല്‍കിയാണ് ഓരോ ദിവസവും കെഎസ്‌ഇബി പവർ എക്സ്ചേഞ്ചില്‍നിന്നു വൈദ്യുതി വാങ്ങുന്നത്.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഇതേരീതി അധികനാള്‍ തുടരാനാവില്ല. വൈദ്യുതി വാങ്ങുകയല്ലാതെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ മറ്റു മാർഗവുമില്ല.
സർക്കാർ വകുപ്പുകള്‍ നല്‍കാനുള്ള കുടിശിക ഉടൻ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കെഎസ്‌ഇബി അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ധനസമാഹരണത്തിനായി പുതിയ മാർഗം തേടുന്നത്.
ഒരു വർഷത്തെ ശരാശരി ബില്‍ തുക മുൻകൂറായി അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് കെഎസ്‌ഇബി പലിശ നല്‍കും.
ഈ പലിശ ബില്‍ തുകയില്‍ കുറവ് ചെയ്യും. ഇത്തരത്തില്‍ സ്കീം തയാറാക്കാനാണ് ആലോചന. ഇതിന് സർക്കാർ അനുവാദവും നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m