ക്രൈസ്തവരായ ഗോത്രവർഗ്ഗക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ.

ക്രൈസ്തവരായ ഗോത്രവർഗ്ഗക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ.
#Christian churches protest against the abolition of Christian tribal benefits.

റാഞ്ചി: തീവ്ര ഹൈന്ദവ സംഘടനകൾ ആദിവാസി വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന ഷേമപദ്ധതികളും ആനുകൂല്യങ്ങളും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗോത്രവർഗങ്ങൾക് നൽകുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രചാരണത്തിനെതിരെ കത്തോലിക്ക സഭാനേതാക്കൾ. ഈ ആവശ്യമുന്നയിച്ച് ഹൈന്ദവ സംഘടനകൾ പ്രസിഡന്റ് റാം നാഥ്‌ കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകിയതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏതൊരു മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 നൽകുന്നുണ്ട്. മതം നമ്മുക്ക് തിരഞ്ഞെടുക്കാൻ സാധിക്കും എന്നാൽ ജാതി തിരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല, ഭരണഘടനയെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവരാണ് ഗോത്രവർഗ്ഗക്കാരായ ക്രൈസ്തവർക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഫാ. നിക്കോളസ് ബർള പറഞ്ഞു. രാഷ്ട്രീയപരമായ ലാഭത്തിനുവേണ്ടി ഗോത്രവർഗക്കാരെ ഭിന്നിപ്പിക്കുകയാണെന്നും ഫാ. നിക്കോളസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗോത്രവർഗ്ഗക്കാരുടെ സാമൂഹ്യപരവും സാമ്പത്തികപരവുമായ ഉന്നമനത്തിനുവേണ്ടി സർക്കാർ കൊണ്ടുവരുന്ന പദ്ധതി മതപരിവർത്തനം നടത്തിയ ക്രൈസ്തവർക്ക് നിഷേധിക്കണമെന്ന് വാദിക്കുന്നവർ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല മറിച്ച് ലക്ഷ്യമിടുന്നത് ക്രൈസ്തവരുടെ വളർച്ചയെ മുരടിപ്പിക്കുകയാണെന്നും വിവിധ ക്രൈസ്തവ സംഘടനകൾ ആരോപിച്ചിരുന്നു. ഗോത്രവർഗ്ഗത്തിൽ ഉൾപ്പെടുന്ന ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്നത് ഭരണഘടനയെയും സുപ്രീം കോടതിയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ജാർഖണ്ഡിലെ ട്രൈബ്സ് അഡ്വൈസറി കമ്മിറ്റിയിലെ കത്തോലിക്കാ അംഗമായ രത്തൻ ടിർക്കി പ്രതികരിച്ചു. ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ എതിർക്കുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ നടപടി തീർത്തും പക്ഷപാതപരമാണെന്നും രത്തൻ ടിർക്കി തന്റെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.

തീവ്ര ഹൈന്ദവ സംഘടനകൾ ആരംഭിച്ച പ്രചാരണം ഹിമാചൽപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലാണ് ഏറ്റവും ശക്തമായി തുടരുന്നത്. ഹൈന്ദവ മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് ഇത്തരം അവഗണനകൾ നേരിടേണ്ടി വരുന്നില്ലെന്നും ഇത് മതേതരത്വത്തെ പിൻതുടരുന്ന ഇന്ത്യൻ ജനാതിപത്യ വ്യവസ്ഥിതിക്ക് അപമാനമാണെന്നും ട്രൈബ്സ് അഡ്വൈസറി കമ്മിറ്റിയിൽ രത്തൻ ടിർക്കി ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പിലാക്കുന്ന സംവരണങ്ങൾ ഒരു മതവിഭാഗത്തിനുമാത്രം നിഷേധിക്കുന്നതിനെതിരെ വിവിധ ക്രൈസ്തവ സംഘടന നേതിര്ത്വങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം ഏർപെടുത്തിയതിലൂടെ ദളിതരെയും ഗോത്രവർഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ഭരണഘടന ലക്‌ഷ്യം വയ്ക്കുന്നത്. ഗോത്രവർഗക്കാർ മതപരിവർത്തനം നടത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുമ്പോൾ ഗോത്രവർഗ്ഗത്തിന്റെ ഭാഗമല്ലാതാവുന്നതാണ് പതിവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group