ക്രിസ്തുവിന്റെ ഉൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രദർശിപ്പിക്കും

ക്രിസ്തുവിന്റെയും തിരുക്കുടുംബത്തിന്റേതുമുൾപ്പെടെ നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഒറേറ്ററി ഓഫ് മൗണ്ട് കാർമൽ ദൈവാലയത്തിൽ പരസ്യ വണക്കത്തിനായി വയ്ക്കുന്നു. ഫെബ്രുവരി 24, ശനിയാഴ്ചയാണ് വിശ്വാസികൾക്ക് വണക്കത്തിനായി അമൂല്യമായ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നത്.

വിശുദ്ധ കുരിശിൽ നിന്നുള്ള ഒരു ചെറിയ ഭാഗം, മുൾമുടിയിലെ ഒരു ഭാഗം, ക്രിസ്തുവിനെ അടക്കം ചെയ്ത ശവകുടീരത്തിലെ ഭാഗങ്ങൾ, ചമ്മട്ടികൊണ്ട് അടിച്ച സ്ഥലത്തെ സ്തൂപം, പരിശുദ്ധ കന്യകമറിയത്തിന്റെ ശിരോവസ്ത്രം, മറ്റനേകം വിശുദ്ധരുടെ തിരുശേഷിപ്പുകളുൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകളാണ് ഇന്നു മുതൽ വിശ്വാസികൾക്ക് വണങ്ങാൻ അവസരം നൽകുന്നത്.

ഇത്രയും അധികം തിരുശേഷിപ്പുകളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്’ സന്തോഷകരമാണ് എന്ന് ഒറേറ്ററി റെക്ടറായ ഫാദർ ജിയാൻഡോമെനിക്കോ ഫ്ലോറ പറഞ്ഞു. “അവയിൽ ചിലത് ബൈബിൾ കാലഘട്ടത്തിലെയും മറ്റുള്ളവ നമ്മുടെ കാലത്തെ വിശുദ്ധരുടെ അവശിഷ്ടങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group