സാത്താനിക വേഷവിധാനങ്ങള്‍ ധരിക്കുന്നതിന് പിന്നിലെ അപകടത്തെ പറ്റി മുന്നറിയിപ്പുമായി വൈദികൻ..

കുട്ടികള്‍ പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഐറിഷ് കത്തോലിക്കാ വൈദികന്‍ രംഗത്ത്. ‘ദി ഐറിഷ് കാത്തലിക്’ ന്യൂസ് പേപ്പറിന് നല്‍കിയ കത്തിലൂടെയാണ് കെറി രൂപതാംഗമായ ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഹാലോവീന് പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നത് ക്രിസ്തീയ വിശ്വാസത്തോടുള്ള കടുത്ത വഞ്ചനയാണെന്നു അദ്ദേഹം തുറന്നു പറഞ്ഞു. നവംബര്‍ 1ന് സകല വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കേണ്ട നമ്മള്‍ അതിന് നേര്‍ വിപരീതമായി കുട്ടികളെ പിശാചുക്കളുടെയും, ദുര്‍മന്ത്രവാദിനികളുടെയും വേഷവിധാനങ്ങള്‍ അണിയിക്കുകയാണ് ചെയ്യുന്നത്. ആഘോഷങ്ങള്‍ പിശാചിലല്ല, വിശുദ്ധരില്‍ കേന്ദ്രീകൃതമായിരിക്കണമെന്നും ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ ഓർമിപ്പിച്ചു .

പൈശാചിക വേഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് ഹാലോവീന്‍ ആഘോഷത്തിന് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നല്‍കുമെന്നും അദ്ദേഹം പറയുന്നു.സാത്താന്‍ ആരാധനയും, കറുത്ത കുര്‍ബാനകളും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികള്‍ ഇത്തരം വേഷവിധാനങ്ങള്‍ ധരിക്കുന്നതിനെ സാത്താന്‍ ആരാധനയിലേക്ക് വഴിതിരിച്ചു വിടുന്ന പാതകളെന്നാണ് ഫാ. റിച്ചാര്‍ഡിന്റെ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹാലോവീന്റെ യഥാര്‍ത്ഥ അര്‍ത്ഥം വീണ്ടെടുക്കണമെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അവരുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷം ധരിക്കുവാനാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും, ഏറ്റവും നന്നായി വേഷം ധരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുമാണ്‌ വേണ്ടതെന്നും ഫാ. റിച്ചാര്‍ഡ് നിര്‍ദ്ദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group