കഴിഞ്ഞ ഏതാനും ആഴ്ചകളായി നൈജീരിയയിൽ നടന്ന ക്രൂരമായ ആക്രമണങ്ങളിൽ
70-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ബെന്യൂവിൽ അക്രമികൾ പ്രാദേശിക കൊള്ളക്കാരുടെ സഹായത്തോടെ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്രിസ്‌ത്യൻ ഗ്രാമമായ അയതി ആക്രമിക്കുകയും 74 പേരെ കൊലപ്പെടുത്തുകയുമായിരുന്നു .
സമീപവർഷങ്ങളിൽ, ഇവിടുത്തെ ക്രിസ്ത്യൻ പ്രദേശങ്ങൾ, പ്രധാനമായും മുസ്ലീം ഫുലാനി വംശീയവിഭാഗത്തിൽപ്പെട്ട തീവ്രവാദികളുടെ ആക്രമണങ്ങളാലും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റിന്റെ പശ്ചിമാഫ്രിക്കൻ പ്രവിശ്യ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളിൽനിന്നും കൂടുതൽ ആക്രമണങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ ഡസൻകണക്കിന് കത്തോലിക്കാ പുരോഹിതർ ഉൾപ്പെടെ 50,000-ത്തിലധികം ക്രിസ്‌ത്യാനികളാണ് തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group